കടലുണ്ടി പുഴയില്‍ കാണാതായ പിതാവിന്റേയും മകന്റേയും മൃതദേഹം കണ്ടെത്തി

Posted on: September 26, 2020 9:04 pm | Last updated: September 26, 2020 at 9:04 pm

തിരൂരങ്ങാടി |  കഴിഞ്ഞ ദിവസം രാവിലെ കടലുണ്ടിപ്പുഴയില്‍ കാണാതായ പിതാവിന്റേയും മകന്റെയും മൃതദേഹം കണ്ടെത്തി. കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ ഇസ്മാഈല്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ് ) എന്നിവരുടെ മൃതദേഹമാണ് കക്കാട് മഞ്ഞാംകുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്.

തിരൂര്‍ മലപ്പുറം ഫയര്‍ഫോഴ്‌സ് യൂനിറ്റും ട്രോമാ കെയര്‍ പ്രവര്‍ത്തകരും വിവിധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്‍ ശംവീലിന്റെ മൃതദേഹം ഉച്ചക്കും ഇസ്മാഈലിന്റ മൃതദേഹം 4.30ഓടെയുമാണ് കണ്ടെത്തിയത്.