നടി ദീപികയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

Posted on: September 26, 2020 5:01 pm | Last updated: September 26, 2020 at 7:58 pm

 മുംബൈ | സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ അഞ്ച് മണിക്കൂറോളം ചോാദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 9.50ഓടെയാണ് ദീപിക നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മുമ്പാകെ ഹാജരായത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. ദീപികക്ക് പുറമെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടേയും മാനേജര്‍ കരിഷ്മ പ്രകാശിന്റേയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം.