Connect with us

Kerala

എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ജ്വല്ലറി തട്ടിപ്പ്‌ കേസില്‍ അന്വേഷണ സംഘത്തെ വിപൂലീകരിച്ചു

Published

|

Last Updated

മഞ്ചേശ്വരം | എംസി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘമാകും ഇനി കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ഏറ്റെടുത്ത 13 കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംഘത്തെ വിപുലപ്പെടുത്തിയത്. കാസര്‍ഗോഡ് എസ്പി ഡി ശില്‍പ, കല്‍പ്പറ്റ എഎസ്പി വിവേക് കുമാര്‍, ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ എന്നിവര്‍ പ്രത്യേക പോലീസ് സംഘത്തില്‍ ഉള്‍പ്പെടും.

112 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഐജിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം.കാസര്‍ഗോഡ്, ചന്തേര, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി 69 കേസുകളും ഹൊസ്ദുര്‍ഗ് കോടതിയില്‍ 78 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസുമാണ് എംഎല്‍എ എം സി കമറുദ്ദീനും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.