Connect with us

Ongoing News

VIDEO 'ഒരുമിച്ച് നിൽക്കേണ്ട സമയം'; ഓർമകളിൽ എസ് പി ബിയുടെ കൊവിഡ് ബോധവത്കരണ ഗാനം

Published

|

Last Updated

കൊവിഡ് പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളിലും എസ് പി ബാലസുബ്രഹ്മണ്യം സജീവമായിരുന്നു. റഫീഖ് അഹമ്മദ് രചിച്ച ഒരുമിച്ച് നിൽക്കേണ്ട സമയം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് എസ് പി ബിയായിരുന്നു. ഫേസ്ബുക്ക് പേജിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പമാണ് അദ്ദേഹം മലയാള ഗാനം പാടിയത്.  കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലെല്ലാം മഹാമാരിക്കാലത്ത് ഗാനമാലപിച്ച എസ് പി ബി മലയാളത്തിലൊരു ഗാനമെഴുതാൻ റഫീഖിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വയം കമ്പോസ് ചെയ്ത് ഫോണിലൂടെയായിരുന്നു ഒരുമിച്ച് നിന്നാൽ കീഴടക്കാൻ കഴിയാത്തൊരു ഭയവുമില്ലെന്ന സന്ദേശം അതുല്യഗായകൻ ജനങ്ങളിലേക്കെത്തിച്ചത്. എസ് പി ബി-റഫീഖ് അഹമ്മദ് കൂട്ടുകെട്ടിൽ പിറന്ന ആ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

[irp]

പാട്ടിന്റെ വരികൾ

“ഒരുമിച്ചു നിൽക്കേണ്ട സമയം
ഇത് പൊരുതലിന്റെ, കരുതലിന്റെ സമയം

ഭയസംഭ്രമങ്ങൾ വേണ്ട, അതിസാഹസ ചിന്ത വേണ്ട
അതിജീവന സഹവർത്തകസഹനം മതി…
ഒരുമിച്ചു നിൽക്കേണ്ട സമയം…

[irp]

പ്രാർത്ഥനകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ….
മർത്ത്യസേവനത്തേക്കാൾ ഭാസുരമല്ല…
വാശികൾ, തർക്കങ്ങൾ, കക്ഷിഭേദങ്ങൾ
വിശ്വസങ്കടത്തിനു മുന്നിൽ ഭൂഷണമല്ല….

മതജാതി വിചാരങ്ങൾ മറകൊള്ളുവിൻ,
മറിക്കടക്കാൻ ഇതൊന്നെ ശാസ്ത്രവിവേകം,”

 

Latest