Connect with us

Kerala

കൊവിഡ് കേന്ദ്രത്തില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം; യുവാവ് പിടിയില്‍

Published

|

Last Updated

പാറശ്ശാല | തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസിയിലെ കൊവിഡ് കേന്ദ്രത്തില്‍ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേ കേന്ദ്രത്തില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ശാലുവാണ് കസ്റ്റഡിയിലായത്.

കുളിമുറിയില്‍ മൊബൈല്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് കുളിക്കുന്നതിനിടെ യുവതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചു. പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശാലുവാണ് മൊബൈല്‍ വച്ചതെന്ന് കണ്ടെത്തിയത്. കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് പോലീസ് ശാലുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Latest