തിരുകേശം വിശ്വാസത്തിന്റെ ഭാഗം; താന്‍ പറഞ്ഞത് തന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി

Posted on: September 24, 2020 11:15 pm | Last updated: September 24, 2020 at 11:15 pm

തിരുവനന്തപുരം | തിരുകേശവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ പുലര്‍ത്തുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വിശകലന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിശ്വാസിക്ക് തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം നിങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്. അതിന്റെ അര്‍ഥം അവര്‍ക്ക് അങ്ങനെ ഒരു വിശ്വാസം ഉണ്ടാകാന്‍ പാടില്ല എന്നല്ല. എന്നാല്‍ അത് ഇതുമായി ബന്ധപ്പെട്ട് വിശ്വാസത്തിനോ ആചാരത്തിനോ എതിരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.