Connect with us

Education

FACT CHECK: നെറ്റ് പരീക്ഷയില്‍ തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കോ? സത്യമറിയാം

Published

|

Last Updated

ന്യൂഡല്‍ഹി | ഇപ്രാവശ്യത്തെ യു ജി സി നെറ്റ് പരീക്ഷയില്‍ തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഒരു മാധ്യമം നല്‍കിയ വാര്‍ത്തയിലാണ് ഇക്കാര്യം ആദ്യം വന്നത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. പരീക്ഷാര്‍ഥികളെ ഇത് ഏറെ ആശങ്കപ്പെടുത്തിയിരുന്നു.

എന്നാല്‍, തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ പി ഐ ബി അറിയിച്ചു.

 

നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) നടത്തുന്ന യു ജി സി നെറ്റ് ഈ മാസം സെപ്തംബർ 29 മുതലാണ് നടക്കുക. ജൂണില്‍ നടക്കേണ്ട പരീക്ഷയാണ് ഇത്. കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. സാധാരണ ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് നെറ്റ് പരീക്ഷയുണ്ടാകുന്നത്.