Connect with us

National

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയം; നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സെപ്തംബര്‍ 25ന് കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തും. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി കെ യു), ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് യൂണിയന്‍ (എ ഐ എഫ് യു), ഓള്‍ ഇന്ത്യ കിസാന്‍ മഹാസംഘ് (എ ഐ കെ എം) എന്നീ സംഘടനകള്‍ സംയുക്തമായാണ് ബന്ദിന് ആഹ്വാനം നടത്തിയിട്ടുള്ളത്. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ദിന് പിന്തുണയുമായി ഓല കാബ് ഡ്രൈവേഴ്‌സ് അസോസിയേഷനും ലോറി ഡ്രൈവേഴ്‌സ് അസോസിയേഷനും 25ന് സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഹിന്ദ് മസ്ദൂര്‍ സഭ, സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ്, ഓള്‍ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ എന്നിവയും ബന്ദിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
സെപ്തംബര്‍ 25ന്റെ പ്രക്ഷോഭത്തില്‍ നൂറിലധികം കര്‍ഷക യൂണിയനുകള്‍ പങ്കെടുക്കുമെന്ന് ബി കെ യു അധ്യക്ഷന്‍ രാകേഷ് തികായിത് പറഞ്ഞു.