Connect with us

Kerala

സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് പവന് 480 രൂപയുടെ കുറവ്

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നു. വ്യാഴാഴ്ച പവന് 480 രൂപയാണ് കുറഞ്ഞത്. പവന് 36720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപകുറഞ്ഞ് 4590 രൂപയായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിയുകയാണ്. നാല് ദിവസം കൊണ്ട് പവന് 1,440 രൂപയാണ് കുറഞ്ഞത്.

ആഗസ്ത് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം വില ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ പത്തു ദിവസത്തില്‍ 2,800 രൂപയാണ് കുറഞ്ഞത്.

നിലവില്‍ ട്രായ് ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Latest