കശ്മീരില്‍ ബി ഡി സി ചെയര്‍മാനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

Posted on: September 24, 2020 12:31 am | Last updated: September 24, 2020 at 12:31 am

ശ്രീനഗര്‍ | മധ്യ കശ്മീരില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഭൂപീന്ദര്‍ സിംഗിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. ബുദ്ഗാ ജില്ലയിലെ ഖാഗ് ഗ്രാമത്തില്‍ വൈകിട്ട് 7.45ഓടെയാണ് സംഭവം.

ശ്രീനഗറിലെ അലൂച്ചി ബാഗില്‍ താമസിക്കുന്ന ഭൂപീന്ദര്‍ ഇന്ന് രാവിലെ ഖാഗിലെ തറവാട് വീട്ടിലേക്ക് പോയതായിരുന്നു. സംഭവ സ്ഥലത്ത് കുത്തിച്ചെത്തിയ പോലീസ് പ്രദേശം വളയുകയും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.