അറിയേണ്ടതാണ്, നൂറുപേരില്‍ ഒരാളായി മോദിയെ തിരഞ്ഞെടുത്തതിന് ടൈം നല്‍കിയ വിശദീകരണം

Posted on: September 23, 2020 6:12 pm | Last updated: September 23, 2020 at 6:16 pm

ടൈം മാഗസിന്റെ ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ട്. എന്നാല്‍, മോദിയെ തിരഞ്ഞെടുത്തതിന് ടൈം എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍വിക്ക് എഴുതിയ കുറപ്പ് എല്ലാവരും അറിയേണ്ടതാണ്. കാള്‍വിക്കിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍. പോസ്റ്റിന്റെ പൂർണരൂപം:

2020-ല് ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരില് ഒരാളായി ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തുകൊണ്ട് റ്റെംമിന്റെ എഡിറ്റര് അറ്റ് ലാര്ജ് കാള്വിക്ക് എഴുതിയ കുറിച്ച് ഉജ്ജ്വലമാണ്. ഇന്ത്യന് ജനാധിപത്യത്തെ തകര്ക്കുന്നതിലൂടെയാണ് റ്റെമിന്റെ സ്വാധീന പട്ടികയില് പ്രധാനമന്ത്രി ഇടം പിടിച്ചിരിക്കുന്നത്.

”ജനാധിപത്യത്തിലേയ്ക്കുള്ള വഴി ശരിക്കും സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള് മാത്രമല്ല. ആര്ക്കാണ് ഏറ്റവുമധികം വോട്ടു ലഭിച്ചത് എന്നു മാത്രമാണ് തിരഞ്ഞെടുപ്പുകള് പറയുക. വിജയിക്ക് വോട്ട് ചെയ്യാത്ത ചെയ്യാത്ത മനുഷ്യരുടെ അവകാശങ്ങള് അതിലേറെ പ്രധാനമാണ്. ഏഴു പതിറ്റാണ്ടിലേറെയായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിന്ത്യ. 130 കോടി ജനങ്ങളില് ക്രിസ്ത്യാനികളും മുസ്ലീങ്ങളും സിഖുകാരാും ബുദ്ധിസ്റ്റുകളും ജൈന മതക്കാരും മറ്റ് മത സമൂഹങ്ങളും ഉള്പ്പെടുന്നു. ‘ഐക്യത്തിന്റേയും സ്ഥിരതയുടേയും ഉത്തമോദാഹരണം’ എന്നാണ് (ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയില് അഭയാര്ത്ഥിയായ കഴിഞ്ഞ) ദലൈലാമ ഇന്ത്യയെ കുറിച്ച് പറഞ്ഞത്.

ഇതിനെയെല്ലാം സംശയത്തിന്റെ നിഴലിലാക്കുകയാണ് നരേന്ദ്രമോഡി ചെയ്തത്. ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില് നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോഡി മാത്രമാണ്. സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള് നല്കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പാര്ട്ടിയായ -ഹൈന്ദവ ദേശീയവാദികളായ- ബി.ജെ.പി മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. മഹാമാരിയുടെ തീച്ചൂള അടിച്ചമര്ത്തലിന് മറയായി. ലോകത്തെ ഏറ്റവും ഊര്ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നു.”

സാധാരണ ഗതിയില് ഒരു രാജ്യനേതാവ് രാജിവച്ചിറങ്ങിപോകേണ്ടതാണ്. ഇതും പക്ഷേ ആസനത്തില് മുളച്ച ആലായി കരുതി അതിന് കീഴില് അനുമോദന യോഗം നടത്തുകയാണ് സംഘകളും അവരുടെ ആജ്ഞാനുവര്ത്തികളായ മാധ്യമങ്ങളും. മോഡി റ്റെം പട്ടികയില്!! ആഹ്ലാദിപ്പില്, ആനന്ദിപ്പില്, ചാണകപായസം വയ്ക്കിന്!!

2020-ല്‍ ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരില്‍ ഒരാളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തുകൊണ്ട്…

Posted by Sreejith Divakaran on Wednesday, September 23, 2020

ALSO READ  കരിപ്പൂരിലേത് കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് പകരം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുന്ന ആദ്യ വിമാനാപകടം