കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 233 പേര്‍ക്ക് കൊവിഡ്; മാര്‍ക്കറ്റ് അടക്കും

Posted on: September 23, 2020 3:46 pm | Last updated: September 23, 2020 at 6:23 pm

കോഴിക്കോട് | കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 760 വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ 233 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാളയം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യവ്യാപനം നടന്നുവെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളില്‍ തന്നെ ചികില്‍സിക്കും.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 394 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ സമ്പര്‍ക്കം വഴിയാണ് രോഗികളായത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.