Connect with us

National

മഹാരാഷ്ട്ര ഭീവണ്ടിയിലെ കെട്ടിടാപകടത്തില്‍ മരണം 33 ആയി

Published

|

Last Updated

മുംബൈ |  കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്ര ഭീവണ്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിടാപകടത്തില്‍ മരണസംഖ്യ 33 ആയി. ദേശീയ ദുരന്ത നിവാരണ സേനയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 13 പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെടുത്തു. രണ്ട് മുതല്‍ 15 വയസ് വരെ പ്രായമുള്ള 11 കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിനുള്ളില്‍ കുടങ്ങിയവര്‍ക്കായി മൂന്നാം ദിവസവും എന്‍ ഡി ആര്‍ എഫ് പരിശോധന നടത്തും.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കനത്തമഴയെ തുടര്‍ന്ന് 40 വര്‍ഷം പഴക്കമുള്ള മൂന്നുനില കെട്ടിടം നിലംപൊത്തിയത്. ഭീവണ്ടി, നര്‍പോളി പട്ടേല്‍ കോമ്പൗണ്ടിലെ ഗിലാനി ബില്‍ഡിംഗ് ആണ് തകര്‍ന്നു വീണത്. 25 കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടമാമ് തകര്‍ന്ന് വീണത്.

 

 

Latest