ലീഗ് കപ്പില്‍ മാഞ്ചസ്റ്ററിന് മിന്നും ജയം

Posted on: September 23, 2020 7:52 am | Last updated: September 23, 2020 at 10:11 am

ലൂട്ടന്‍ |  ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന ജയം. മൂന്നാം റൗണ്ടില്‍ ലൂട്ടന്‍ ടൗണിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ടീം മുട്ടുകുത്തിച്ചത്. ജുവാന്‍ മാട്ട (44), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(88), മാസന്‍ ഗ്രീന്‍വുഡ്(92) എന്നിവരാണ് മാഞ്ചസ്റ്ററിനായി വല ചലിപ്പിച്ചത് .
പോഗ്ബ, ബ്രൂണോ, മാര്‍ഷ്യല്‍, റാഷ്‌ഫോര്‍ഡ് അടക്കമുള്ള പല പ്രമുഖരേയും ആദ്യ ഇലവനില്‍ നിന്ന് പുറത്ത് നിര്‍ത്തിയാണ് ഈ തകര്‍പ്പന്‍ ജയം എന്നത് ശ്രദ്ധേയമാണ്. യുവ ഗോള്‍ കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി.