Connect with us

Kerala

ദേശീയ വ്യവസായ ഇടനാഴി: 'ഗിഫ്റ്റ്'നായി 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും

Published

|

Last Updated

തിരുവനന്തപുരം | ദേശീയ വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റി “ഗിഫ്റ്റ്” (കൊച്ചി ഗ്ലോബല്‍ ഇന്‍ഡസട്രീയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ്) പദ്ധതിക്ക് 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. അടുത്ത ഫെബ്രുവരിയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള കേന്ദ്രമായി ഗിഫ്റ്റിലൂടെ കൊച്ചി മാറും. 1.2 ലക്ഷം പേര്‍ക്ക് നേരിട്ടും 3.6 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴില്‍ ലഭിക്കും.

ദേശീയ വ്യവസായ ഇടനാഴിയുടെ ഒരു ഭാഗം കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി 1878 ഏക്കര്‍ ഭൂമി പാലക്കാട്ടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കും. കൊച്ചി-സേലം ദേശീയ പാതയുടെ ഇരുവശങ്ങളിലായി കേരളത്തിന്റെ സംയോജിത ക്ലസ്റ്റര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയ്ക്കാണ് പദ്ധതിയുടെ ചുമതല. ആവശ്യമായ പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അനുമതികള്‍ ഏകജാലക സംവിധാനത്തിലൂടെ നല്‍കും.

Latest