Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അഞ്ചാം പ്രതി റിയ തോമസിന് കൊവിഡ്; കസ്റ്റഡി അപേക്ഷ മാറ്റി

Published

|

Last Updated

പത്തനംതിട്ട | 2000 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ അഞ്ചുപ്രതികളെയും ഒരുമിച്ചു കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി. കേസിലെ അഞ്ചാംപ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞു പരിഗണിക്കാനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മാറ്റിവച്ചു. കേസിലെ എല്ലാപ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നതെന്ന് ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അഞ്ചാംപ്രതിയും സ്ഥാപന ഉടമയുടെ മകളുമായ ഡോ. റിയാ തോമസിനെ 17 ന് രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയും 18 ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന്, കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.

Latest