കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; പിടികൂടിയത് 1.866 കിലോഗ്രാം സ്വര്‍ണം

Posted on: September 22, 2020 7:23 pm | Last updated: September 22, 2020 at 9:37 pm

കൊണ്ടോട്ടി | കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 1.866 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് 95.35 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചത്. സംഭവത്തില്‍ മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുല്‍ അസീസ് (45)നെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കുഴല്‍ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.