സഭയിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്നു വ്യവസ്ഥകള്‍ മുന്നോട്ടുവച്ച് പ്രതിപക്ഷം

Posted on: September 22, 2020 5:49 pm | Last updated: September 22, 2020 at 8:19 pm

ന്യൂഡല്‍ഹി | കര്‍ഷക വിരുദ്ധ ബില്ലിനെതിരെ രാജ്യസഭയിലുയര്‍ത്തിയ പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടുവച്ച് പ്രതിപക്ഷം. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷിക ബില്‍ കൊണ്ടുവരിക, സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം കാര്‍ഷികോത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിശ്ചയിക്കുക, സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കുകഎന്നീ വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഇവ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ സഭാ ബഹിഷ്‌ക്കരണം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

വ്യവസ്ഥകള്‍ നിബന്ധനകളോടെ അംഗീകരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം. സഭാധ്യക്ഷനോട് അനാദരവോടെ പെരുമാറിയതിന് മാപ്പു പറഞ്ഞാല്‍ എം പിമാരെ തിരിച്ചെടുക്കാമെന്നും കാര്‍ഷിക ബില്ലില്‍ ചര്‍ച്ച വക്കുകയും വീണ്ടും വോട്ടിനിടുകയും ചെയ്യാമെന്നും പാര്‍ലിമെന്ററി വകുപ്പു മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.