ലോകത്ത് കൊവിഡ് പിടിയില്‍പ്പെട്ട് പൊലിഞ്ഞത് 969,230 ജീവനുകള്‍

Posted on: September 22, 2020 8:05 am | Last updated: September 22, 2020 at 11:09 am

ന്യൂയോര്‍ക്ക് | ലോകത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ അവസ്ഥയില്‍ തുടരുന്നു. ഇതിനകം വൈറസ് ബാഘിച്ചവരുടെ എണ്ണം 31,479,718 ആയി. ഇതില്‍ 23,108,329 പേര്‍ ഇതുവരെ രോഗമുക്തി നേടി. 969,230 പേരാണ് ലോകത്താകമാനം വൈറസ് മൂലം മരണപ്പെട്ടത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.

അമേരിക്കയില്‍ 7,046,216, ഇന്ത്യയില്‍ 5,560,105, ബ്രസീലില്‍ 4,560,083, റഷ്യയില്‍ 1,109,595വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. അമേരിക്ക 204,506 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇന്ത്യയില്‍ 88,965, ബ്രസീലില്‍ 137,350, റഷ്യയില്‍ 19,489 പേരും മരണപ്പെട്ടു.