കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേരെ എന്‍ ഐ എ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു

Posted on: September 21, 2020 9:43 pm | Last updated: September 22, 2020 at 8:06 am

തിരുവനന്തപുരം | തീവ്രവാദ സംഘടനാ ബന്ധം ആരോപിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ട് പേരാണ്‌
അറസ്റ്റിലായത്.പിടിയിലായവരില്‍ ഒരാള്‍ മലയാളിയാണ്.

കണ്ണൂര്‍ സ്വദേശി ഷുഹൈബും യു പി സ്വദേശി ഗുല്‍ നവാസുമാണ് അറസ്റ്റിലായിരിക്കുന്നത്.

ബെംഗളുരു സ്ഫോടന കേസ്, ഡല്‍ഹി ഹവാല കേസ് എന്നിവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും മൂന്ന് പേരെ അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു