Connect with us

International

കൊവിഡ് ഭീതിയും സാമ്പത്തിക തകര്‍ച്ചയും : അമേരിക്കയില്‍ ഓഹരി വിലയിടിവ് , എണ്ണവിലയിലും ഇടിവ്

Published

|

Last Updated

ന്യൂയോര്‍ക്ക്  |കൊവിഡ് വൈറസ് ഭീതിയാല്‍ അമേരിക്കന്‍ ഓഹരി വിപണിയിലും തകര്‍ച്ച . തിങ്കളാഴ്ച ഓഹരി ഫ്യൂച്ചറുകള്‍ കുത്തനെ ഇടിഞ്ഞതോടെ ഓഹരി വിലയില്‍ 530 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. മൂന്നാഴ്ച്ചക്കിടെ നേരിട്ട ഏറ്റവും വലിയ ഇടിവു കൂടിയാണിത്

പ്രമുഖ ഓഹരികളായ ബെഞ്ച്മാര്‍ക്ക് മൂന്ന് ശതമാനവും ,സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ് എന്നിവ 4 ശതമാനം ഇടിഞ്ഞു. ടെക്‌നോളജി ഷെയറുകളായ പ്രീ മാര്‍ക്കറ്റ് ട്രേഡിംഗില്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നിവ 2 ശതമാവും ,ഫ്‌ലൈയിംഗ് ഇലക്ട്രിക് വെഹിക്കിള്‍ പ്ലേയായ നിക്കോളയുടെ ഓഹരികള്‍ക്ക് 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് ,

രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലകപ്പെട്ടതോടെ എണ്ണ സംഭരണം
താത്കാലികമായി നിര്‍ത്തിവെക്കുക കൂടി ചെയ്തതോടെ എണ്ണവിലയും കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകളുടെ വില 2.07 ശതമാനം കുറഞ്ഞ് 42.17 ഡോളറിലും,യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 1.95 ശതമാനം കുറഞ്ഞ് 40.08 ഡോളറിലുമെത്തി

ആഗോളതലത്തില്‍ എണ്ണ വില കുറഞ്ഞതോടെ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളും റഷ്യയുള്‍പ്പെടെയുള്ള സഖ്യകക്ഷികളും ആഗോള ഉത്പാദന – വിതരണം കുറയ്ക്കാന്‍ ധാരണയായിട്ടുണ്ട്

---- facebook comment plugin here -----

Latest