രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമം; നാല് എം പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

Posted on: September 21, 2020 8:32 am | Last updated: September 21, 2020 at 10:29 am

ന്യൂഡല്‍ഹി | കാര്‍ഷിക ബില്ലുകളുടെ ചര്‍ച്ചാ വേളയില്‍ പ്രതിഷേധത്തിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച എം പിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനം. ഇതിനായി രാജ്യസഭാ ചട്ടം 256 പ്രകാരമുള്ള പ്രമേയം ഇന്ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. നാല് എം പിമാര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിക്കാനാണ് നീക്കം. സസ്പെന്‍ഷന്‍ കാലാവധി രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. രാജ്യസഭ ടിവിയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് നടപടിക്ക് തീരുമാനിച്ചത്.

കാര്‍ഷിക ബില്ലുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു.