കൈക്കൂലി കേസില്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Posted on: September 20, 2020 2:52 pm | Last updated: September 20, 2020 at 4:35 pm

തിരുവനന്തപുരം  | കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്.

ഈ കേസില്‍ തെളിവില്ലെന്ന്പറഞ്ഞാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

ഇതോടൊപ്പം സമര്‍പ്പിച്ച ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് വിജിലന്‍സ് നിലപാട്. അതേസമയം വകുപ്പു തല അന്വേഷണം നടത്താമെന്ന ശിപാര്‍ശയും വിജിലന്‍സ് നല്‍കുന്നുണ്ട്.