മഴ കനക്കുന്നു; മലമ്പുഴ ഉള്‍പ്പെടെ നിരവധി അണക്കെട്ടുകള്‍ തുറന്നു

Posted on: September 20, 2020 11:21 am | Last updated: September 20, 2020 at 12:01 pm

പാലക്കാട് | ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറന്നു. മലമ്പുഴ, പോത്തുണ്ടി, കാഞ്ഞീരപ്പുഴ, മലങ്കര, കുണ്ടള, പാബ്ല അണക്കെട്ടുകളാണ് തുറന്നത്. നെയ്യാര്‍, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.

113.59 മീറ്ററാണ് മലമ്പുഴയിലെ ജലനിരപ്പ്. 115.06 ആണ് സംഭരണ ശേഷി. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.

വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് വൈകീട്ട് തുറക്കും. അമ്പത് ക്യുബിക്‌സ് ജലം പുറത്തുവിടും. 774.30 മീറ്ററാണ് ബാണാസുരയിലെ ജലനിരപ്പ്.

ALSO READ  RAIN UPDATES: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; ബാലുശ്ശേരിയില്‍ മണ്ണടിഞ്ഞ് വീട്ടമക്ക് പരുക്കേറ്റു