Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1,133 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 54,00,620 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92,605 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. 1,133 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 86,752 ആയി ഉയര്‍ന്നു.

കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 43,03,044 പേര്‍ രോഗമുക്തി നേടി. 10,10,824 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് രൂക്ഷമായിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.