സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

Posted on: September 19, 2020 4:17 pm | Last updated: September 19, 2020 at 4:17 pm

തിരുവനന്തപുരം | സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ആദായ നികുതി വകുപ്പ് കോടതിയില്‍ അപേക്ഷ നല്‍കി. സ്വപ്‌ന സുരേഷ്, പിഎസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയാണ് ആദായ നികുതി വകുപ്പ് കോടതിയെ സമീപിച്ചത്.

അതിനിടെ, നയതന്ത്ര ചാനല്‍ വഴി 20 തവണയായി 88.5 കിലോഗ്രാം സ്വര്‍ണം കടത്തിയതായി കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നയതന്ത്ര ബാഗില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ALSO READ  കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല