ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന ചരിഞ്ഞ നിലയില്‍

Posted on: September 18, 2020 10:59 pm | Last updated: September 18, 2020 at 10:59 pm

ചിറ്റാര്‍ (പത്തനംതിട്ട) | പത്തനംതിട്ട ചിറ്റാറിലെ സീതത്തോട് ഗുരുനാഥന്‍ മണ്ണ് കുന്നത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനാതിര്‍ത്തിയോടു ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ആനയുടെ ജഡം കണ്ടത്.
അഞ്ചു വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. വസ്തു ഉടമ പുത്തന്‍ പറമ്പില്‍ പോള്‍ ആണ് വനപാലകരെ വിവരം അറിയിച്ചത്.

ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ജഡം സംസ്‌ക്കരിക്കുമെന്ന് ഗുരുനാഥന്‍ മണ്ണ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിബു പറഞ്ഞു.