Connect with us

Covid19

കൊവിഡ്: സഊദിയില്‍ 31 മരണം; 1,145 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 31 പേര്‍ കൂടി മരിച്ചു. 576 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,145 പേര്‍ രോഗമുക്തി നേടി. ജിദ്ദ- 08, റിയാദ്- 07, മക്ക- 04, അബഹ- 02, അല്‍-ഹുഫൂഫ്- 01, ദമാം- 01, മദീന- 01, അല്‍-മുബറസ്- 01, ജിസാന്‍- 01, അല്‍-ഖതീഫ്- 01, ത്വായിഫ്- 01, അല്‍-മഹായില്‍- 01, ഹഫര്‍ അല്‍-ബാത്തിന്‍- 01, അഹദ് മസാറഹ- 01 എന്നീ പ്രദേശങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച 576 പേരില്‍ 351 പേര്‍ പുരുഷന്മാരും 225 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ മുതിര്‍ന്നവരുടെ നിരക്ക് 84 ശതമാനവും കുട്ടികള്‍ 10 ശതമാനവും പ്രായം ചെന്നവര്‍ ആറു ശതമാനവുമാണ്.

മക്ക- 58, ജിദ്ദ- 52, അല്‍ ഹുഫൂഫ്- 47, ദമാം- 37, റിയാദ്- 35, മദീന- 33, അല്‍മുബറസ്- 24, ഖമീസ് മുശൈത്ത്- 19, അബഹ- 15, ജിസാന്‍- 14, നജ്റാന്‍- 14, ബല്‍ജുര്‍ഷി- 13, അല്‍-ലൈത്ത്- 12, ഹാഇല്‍- 10 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 32,8720 പേരില്‍ 3,08352 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ നിരക്ക് 93.8 ശതമാനമായി.

രോഗം ബാധിച്ച് ഇതുവരെ 4,430 പേരാണ് മരണപ്പെട്ടത്. 15,938 രോഗികളാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,189 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗബാധിതര്‍ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച 49,700 കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 59,66,884 ആയി ഉയര്‍ന്നു.

Latest