Connect with us

National

ഷോപ്പിയാനില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍; സൈനികര്‍ക്കെതിരേ നടപടി

Published

|

Last Updated

ശ്രീനഗർ| ജൂലൈ 18ന് ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം വധിച്ച മൂന്ന് പേര്‍ തീവ്രവാദികളല്ലെന്നും വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും ഇന്ത്യന്‍ സേന. പ്രതികള്‍ക്കെതിരേ സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതായി സൈന്യം അറിയിച്ചു.

ജോലി ആവശ്യത്തിനായി ഷോപ്പിയാനില്‍ പോയ മുന്ന് യുവാക്കളെയാണ് സൈന്യം തീവ്രവാദകളെന്ന പേരില്‍ കൊലപ്പെടുത്തിയത്. ബന്ധുക്കളായ യുവാക്കളെ സൈന്യം കൊലപ്പെടുത്തിയതിനെതിരേ കുടുംബാംഗങ്ങളും പ്രദേശവാസികളും നല്‍കിയ പരാതിയിലാണ് നടപടി.

സൈനിക നിയമത്തിന് വിരുദ്ധമായാണ് സൈനികര്‍ പെരുമാറിയതെന്നും ഷോപ്പിയാന്‍ ഏറ്റുമുട്ടലില്‍ അഫ്‌സപ നിയമത്തെ സൈന്യം ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും കുടുംബം ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് അവകാശപ്പെട്ടിരുന്നു. യുവാകള്‍ക്ക് തീവ്രവാദം ബന്ധമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ അംമിഷിപോരക്കെതിരേ അന്തരാഷട്ര അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടത്.

പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് സൈനികര്‍ക്കെതിരേ നടപടി. രജൗരി നിവാസികളായ ഇംതിയാസ്, അഹമ്മദ്, അബ്‌റാര്‍ അഹ്മദ്, മൊഹദ് അബ്‌റാര്‍ എന്നിവരാണ് അംഷിപോര ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മരിച്ച മൂന്ന് പേരുടെയും ഡി എന്‍ എ റിപ്പോര്‍ട്ടിനായി സൈന്യം കാത്തിരിക്കുകയാണ്. മരിച്ച മൂന്ന് പേര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന സൈന്യത്തിന്റെ ആരോപണത്തില്‍ ജമ്മുകശ്മീര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest