Covid19
രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് ഒരു ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 52 ലക്ഷം കടന്ന് കുതിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 52,14,677 പേര്‍ക്കാണ് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. 84,372 മരണങ്ങളും രാജ്യത്തുണ്ടായി. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കൂടിവരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96424 കേസും 1174 മരണവുമാണ് രാജ്യത്തുണ്ടായത്. 4112551പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. 1017754 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായുള്ളത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ മാത്രം 24619 കേസും 469 മരണവുമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ 1145840 കേസും 31351 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം പറയുന്നു. ആന്ധ്രയില്‍ 8702 കേസും 72 മരണവും തമിഴ്‌നാട്ടില്‍ 5560 കേസും 59 മരണവും കര്‍ണാടകയില്‍ 9366 കേസും 93 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ 5177, തമിഴ്‌നാട്ടില്‍ 8618, കര്‍ണാടകയില്‍ 7629, ഉത്തര്‍പ്രദേശില്‍ 4771 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.