ഖുര്‍ആനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുന്നു: കോടിയേരി

Posted on: September 18, 2020 7:31 am | Last updated: September 18, 2020 at 1:07 pm

തിരുവനന്തപുരം | ദേശീയ അന്വേഷ ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വേട്ടയാടല്‍ തുടരുന്നതിനിടെ മന്ത്രി കെ ടി ജലീലിന് പൂര്‍ണ പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖുര്‍ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ല. നടക്കുന്നത് ഖുര്‍ ആന്‍ അവഹേളനമാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു. ഖുര്‍ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുകയാണ്.

സി പി എമ്മിനുള്ളില്‍ തര്‍ക്കമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. താനും ഇ പി ജയരാജനും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത സങ്കല്‍പ്പലോകത്തെ കണ്ടെത്തല്‍ മാത്രമാണ്‌. ഇത് സംബന്ധിച്ച വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനം മാപ്പ് പറയണമെന്നും കോടിയേരി പറഞ്ഞു.

തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ബിനീഷ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ മകന് ഏത് ശിക്ഷയും കിട്ടട്ടെയന്നും കോടിയേര കൂട്ടിച്ചേര്‍ത്തു