ആഗോള സാമ്പത്തിക രംഗം പൂര്‍വ്വ സ്ഥിതിയിലെത്തണമെങ്കില്‍ അഞ്ച് വര്‍ഷമെടുക്കുമെന്ന് ലോകബേങ്ക്

Posted on: September 18, 2020 1:09 am | Last updated: September 18, 2020 at 10:05 am

മാഡ്രിഡ് |  കൊവിഡ് മഹാമാരിയില്‍ തകര്‍ന്ന ആഗോള സാമ്പത്തിക രംഗം പഴയ രൂപത്തിലേക്ക് എത്താന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ലോക ബേങ്ക്. ലോക്ക്ഡൗണ്‍ മൂലം സാമ്പത്തിക രംഗത്ത് വലിയ ആഘാതം ഉണ്ടായിട്ടുണ്ട്. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കപ്പെടുന്നതോടെ വിപണിയില്‍ പെട്ടെന്നൊരു കുതിപ്പ് കാണാനാവുമെങ്കിലും ശരിയായ രൂപത്തിലേക്ക് മാറഅര്‍ഥത്തില്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്താന്‍ സമയമെടുക്കുമെന്ന് ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് കാര്‍മന്‍ റെയിന്‍ഹാര്‍ട്ട് അഭിപ്രായപ്പെട്ടു.

വികസിത രാജ്യങ്ങള്‍ സാമ്പത്തിക ആഘാതാത്തില്‍ നിന്ന് പെട്ടന്ന് മടങ്ങിവരുമെങ്കിലും സാമ്പത്തികമായി വലിയ ശക്തിയല്ലാത്ത രാജ്യങ്ങളുടെ സ്ഥിതി അതാകില്ല. ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പരിതാപകരമാകും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായി ലോകത്ത് ദാരിദ്യ നിരക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.