Connect with us

Covid19

പത്തനംതിട്ടയില്‍ 136 പേര്‍ക്ക് കൂടി കൊവിഡ്; 119 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 1,097 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,070 പേര്‍ ജില്ലയിലും 27 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ് ബാധിതരായ 119 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 1,161 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 116 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 16,087 പേര്‍ നിരീക്ഷണത്തിലാണ്. 1,395 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.32 തമാനമാണ്.