എന്‍ ഐ എ ചോദ്യം ചെയ്തത് എട്ടു മണിക്കൂര്‍; മന്ത്രി ജലീല്‍ മടങ്ങി

Posted on: September 17, 2020 5:51 pm | Last updated: September 17, 2020 at 8:58 pm

കൊച്ചി | മന്ത്രി കെ ടി ജലീലിനെ എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എന്‍ ഐ എ അന്വേഷണ സംഘം വിട്ടയച്ചു. വൈകിട്ട് അഞ്ചോടെയാണ് ജലീല്‍ കൊച്ചിയിലെ എന്‍ ഐ എ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയത്. ചോദ്യം ചെയ്യലിനെ കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് മന്ത്രി കാറില്‍ കയറിയത്.

രാവിലെ ആറോടെ സി പി എം നേതാവും ആലുവ മുന്‍ എം എല്‍ എ. എ എം യൂസഫിന്റെ കാറിലെത്തിയ മന്ത്രി ചോദ്യം ചെയ്യലിനു ശേഷംഇതേ കാറില്‍ തന്നെയാണ് മടങ്ങിയത്. മന്ത്രി ഇന്നു തന്നെ തിരുവനന്തപുരത്തേക്കു മടങ്ങിയേക്കും.