സ്‌കോഡ റാപിഡ് ടി എസ് ഐ ഓട്ടോമാറ്റിക് ഇന്ത്യയിലെത്തി; വില 9.49 ലക്ഷം മുതല്‍

Posted on: September 17, 2020 4:36 pm | Last updated: September 17, 2020 at 4:39 pm

ന്യൂഡല്‍ഹി | സ്‌കോഡ റാപിഡ് ടി എസ് ഐ ഓട്ടോമാറ്റിക് (2020) രാജ്യത്തെ വിപണിയില്‍ ഇറങ്ങി. 9.49 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയാണ് രാജ്യത്തെ എക്‌സ് ഷോറൂം വില. ബി എസ്6, 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍, 1.0 ലിറ്റര്‍ ടി എസ് ഐ പെട്രോള്‍ എന്‍ജിന്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച ബുക്കിംഗിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മോഡലിന്റെ ഡെലിവറി ആരംഭിക്കും. മാന്വലിലുള്ള എല്ലാ സവിശേഷതകളും ഓട്ടോമാറ്റിക്കിലുമുണ്ട്. എല്‍ ഇ ഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ഫ്രണ്ട്- റിയര്‍ ഫോഗ് ലൈറ്റ്, 16 ഇഞ്ച് ആലോയ് വീല്‍ എന്നിവയുമുണ്ട്.

ഇരട്ട എയര്‍ബാഗ്, ഇ ബി ഡിയോടു കൂടിയ എ ബി എസ്, റിയര്‍ പാര്‍കിംഗ് സെന്‍സര്‍, ഹൈസ്പീഡ് അലര്‍ട്ട്, റിവേഴ്‌സ് ക്യാമറ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമുണ്ട്. ലിറ്ററിന് 16.24 കിലോ മീറ്റര്‍ ഇന്ധനക്ഷമതയാണ് റാപിഡ് ഓട്ടോമാറ്റിക്കിന് സ്‌കോഡ അവകാശപ്പെടുന്നത്.

ALSO READ  പുതുതലമുറ യാരിസ് ക്രോസ്സ് ജപ്പാനില്‍ ഇറക്കി ടൊയോട്ട