മോദിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി

Posted on: September 17, 2020 10:14 am | Last updated: September 17, 2020 at 12:03 pm

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസ നേര്‍ന്നത്. ‘നരേന്ദ്ര മോദിജിക്ക് പിറന്നാളാശംസകള്‍ നേരുന്നു’ എന്നായിരുന്നു ട്വീറ്റ്.

മോദിയുടെ 70ാം പിറന്നാളാണ് ഇന്ന്. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണു മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവനവാരം പരിപാടികള്‍ക്കു ബിജെപി തുടക്കം കുറിച്ചു.