സഊദി വിദേശകാര്യ സഹമന്ത്രി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Posted on: September 16, 2020 10:43 pm | Last updated: September 16, 2020 at 10:43 pm


റിയാദ് | സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍ ചൈനീസ് അംബാസഡര്‍ ചെന്‍ വെയ്ക്കിംഗുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി.

മേഖലയിലെ സംഭവവികാസങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ തുടങ്ങിയവ ഇരുനേതാക്കളും ചര്‍ച്ചചെയ്തു.