Connect with us

Kerala

പത്തനംതിട്ടയില്‍ 236 പേര്‍ക്ക് കൂടി കൊവിഡ്; ഉയര്‍ന്ന പ്രതിദിന വര്‍ധന

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ ഇന്ന് രേഖപ്പെടുത്തിയത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ ഉയര്‍ന്ന പ്രതിദിന വര്‍ധന. ഇന്ന് 236 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും രോഗം പടരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ 5,188 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,448 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് മൂന്നു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച നെടുമ്പ്രം സ്വദേശി (56) 15ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച കോയിപ്രം സ്വദേശി (60) സ്വവസതിയില്‍ മരിച്ചു. ഇദ്ദേഹം ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറിന് രോഗം സ്ഥിരീകരിച്ച വടശ്ശേരിക്കര സ്വദേശി (65) 14ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു.

ജില്ലയില്‍ ഇന്ന് 99 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4,067 ആണ്. പത്തനംതിട്ട ജില്ലക്കാരായ നിലവില്‍ 1,083 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,061 പേര്‍ ജില്ലയിലും 22 പേര്‍ ജില്ലക്ക്‌
പുറത്തും ചികിത്സയിലാണ്. ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ് ബാധിതരായ 98 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ആകെ 1,141 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 242 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതടക്കം 1,5594 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.67 ശതമാനമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.26 ശതമാനമാണ്.

Latest