ഈ ചിത്രങ്ങളിലെ പത്ത് വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാന്‍ വെല്ലുവിളിയുമായി സി ഐ എ

Posted on: September 15, 2020 5:40 pm | Last updated: September 15, 2020 at 5:40 pm

വാഷിംഗ്ടണ്‍ | ട്വിറ്ററില്‍ ഒരു വെല്ലുവിളി നടത്തിയിരിക്കുകയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ. ഒരുപോലെയെന്ന് തോന്നുന്ന രണ്ട് ചിത്രങ്ങളിലെ പത്ത് വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാനാണ് സി ഐ എയുടെ വെല്ലുവിളി. ജനങ്ങളുടെ നിരീക്ഷണ പാടവം അറിയാനുള്ള ശ്രമമാണിതെന്ന് സി ഐ എ ട്വിറ്ററില്‍ കുറിച്ചു.

വെല്ലുവിളി ആവേശത്തോടെ ഏറ്റെടുത്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ പത്തിലേറെ വ്യത്യാസങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഒരുപോലെയാണെന്നേ തോന്നൂ. എന്നാല്‍, കഴുകക്കണ്ണുകളോടെ നോക്കുമ്പോള്‍ നിരവധി വ്യത്യാസങ്ങളുണ്ട്.

 

കെട്ടിടങ്ങള്‍, കാര്‍, ആള്‍ക്കാര്‍ തുടങ്ങി നഗര സവിശേഷതകളുള്ള ചിത്രമാണിത്. ചിലര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പത്ത് വ്യത്യാസങ്ങള്‍ കണ്ടുപിടിച്ചപ്പോള്‍ ചിലരുടെ ഒമ്പതില്‍ ഒതുങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സി ഐ എ ഈ ചലഞ്ച് നടത്തിയത്.

ALSO READ  നീന്തല്‍ കുളത്തില്‍ മുങ്ങിപ്പോയ കൂട്ടുകാരനെ രക്ഷിച്ച് മൂന്നുവയസ്സുകാരന്‍