മികച്ച സവിശേഷതകളോടെ പതിനായിരം രൂപക്ക് താഴെയൊരു ഫോണ്‍

Posted on: September 15, 2020 3:53 pm | Last updated: September 15, 2020 at 4:00 pm

ന്യൂഡല്‍ഹി | റെഡ്മി 9ഐ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി ഷവോമി. റെഡ്മി 9 സീരീസിലെ പുതിയ മോഡലാണിത്. കഴിഞ്ഞ മാസം നാല് മുതല്‍ ഈ മാസം രണ്ട് വരെ റെഡ്മി9, 9എ, 9 പ്രൈം എന്നീ ഫോണുകള്‍ രാജ്യത്ത് എത്തിയിരുന്നു. മികച്ച സവിശേഷതകളോടെയുള്ള ബജറ്റ് ഫോണാണിത്.

4ജിബി+64ജിബി സ്‌റ്റോറേജുള്ള റെഡ്മി9 ഐക്ക് 8,299 രൂപയും 4ജിബി+128ജിബി മോഡലിന് 9,299 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലാക്, സീ ബ്ലൂ, നാച്വര്‍ ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാകും. ഈ മാസം 18ന് ഉച്ചക്ക് 12 മുതല്‍ ഫ്ളിപ്കാര്‍ട്ട്, എംഐ.കോം, എംഐ ഹോം സ്‌റ്റോറുകളില്‍ വിൽപ്പനക്കെത്തും.

ഒക്ട കോര്‍ മീഡിയ ടെക് ഹീലിയോ ജി25 എസ് ഒ സി, 4ജിബി റാം, 13 മെഗാപിക്‌സല്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 512 ജിബി വരെ മൈക്രോ എസ് ഡി സ്‌റ്റോറേജ്, 5,000 എം എ എച്ച് ബാറ്ററി, 10 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

ALSO READ  മെഡിക്കല്‍ ഇന്റേണുകളെയും കൊവിഡ് ഡ്യൂട്ടിയില്‍ നിയമിക്കാന്‍ കേന്ദ്രം; നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു