Kerala
ജലീല്‍ രാജിവെക്കണമെന്ന നിലപാടില്‍ മാറ്റമില്ല: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം | നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചൊഴിയണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജി വെക്കാമെന്ന ജലീലിന്റെ പ്രസ്താവന സ്വര്‍ണക്കടത്ത് കേസിലെ ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണ്. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ട് വന്നോ എന്നതാണ് പ്രശ്‌നമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
---- facebook comment plugin here -----