സ്വര്‍ണക്കടത്ത്; ആഭ്യന്തര മന്ത്രാലയം ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും

Posted on: September 15, 2020 8:08 am | Last updated: September 15, 2020 at 12:32 pm

തിരുവനന്തപുരം |  സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച് എം പിമാരുടെ ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസ് നേതാക്കളായ അടൂര്‍ പ്രകാശ്, കെ സുധാകരന്‍, ബെന്നി ബെഹനാന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് ചോദ്യം ചോദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് രേഖാമൂലം മറുപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ ധനമന്ത്രലായം വിഷയത്തില്‍ നല്‍കിയ മറുപടിയില്‍ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് വ്യകതമായിരുന്നു.