Connect with us

National

പാന്‍ഗോംഗ് തടാകത്തിന് സമീപം ചൈന ഒപ്ടിക്കല്‍ കേബിളുകള്‍ സ്ഥാപിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയിലെ പാന്‍ഗോംഗ് തടാകത്തിന് തെക്കുവശത്തായി ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് ചൈനയുടെ ഈ നീക്കം. ദീര്‍ഘദൂര കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. സൈനികര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിവേഗത്തിലാണ് കേബില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.

 

 

Latest