Connect with us

Covid19

ലോകത്തെ കൊവിഡ് കേസ് മൂന്ന് കോടിയിലേക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്താകമാനം കൊവിഡ് മാഹാമാരിയുടെ പിടിയില്‍പ്പെട്ടവരുടെ എണ്ണം മൂന്ന് കോടിയിലക്ക്. കൃത്യമായി പറഞ്ഞാല്‍ 29ട415,168 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. 931,934 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 21,260,789 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കില്‍ ആദ്യ 10ല്‍ നില്‍ക്കുന്നത്.

രോഗബാധിതരുടെ എണ്ണം അമേരിക്ക-6,745,613, ഇന്ത്യ-4,926,914, ബ്രസീല്‍-4,345,610, റഷ്യ-1,068,320, പെറു-733,860, കൊളംബിയ-721,892, മെക്‌സിക്കോ-668,381, ദക്ഷിണാഫ്രിക്ക-650,749, സ്‌പെയിന്‍-593,730, അര്‍ജന്റീന-555,537.

മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക-198,897, ഇന്ത്യ-80,808, ബ്രസീല്‍-132,006, റഷ്യ-18,635 , പെറു-30,812, കൊളംബിയ-23,123, മെക്‌സിക്കോ-70,821, ദക്ഷിണാഫ്രിക്ക-15,499, സ്‌പെയിന്‍-29,848, അര്‍ജന്റീന-11,412.

 

Latest