Connect with us

Saudi Arabia

കൊവിഡ് 19: സഊദിയില്‍ 37 മരണം; പുതുതായി 607 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദമാം | ഇരുപത്തിനാല് മണിക്കൂറിനിടെ സഊദിയില്‍ കൊവിഡ് ബാധിച്ച് 37 പേര്‍ മരിച്ചു. 1060 പേര്‍ രോഗമുക്തി നേടി.607 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു

മക്ക 07,റിയാദ് 07,ജിദ്ദ 05, അല്‍ -ഹുഫൂഫ് 04,ഹാഇല്‍ 04,അബഹ 04, അറാര്‍ 02,ഖമീസ് മുശൈത്ത് 01,അബൂ അരീഷ് 01,സബിയ 01,അല്‍ഹാഇത് 01 എന്നീ പ്രദേശങ്ങളിലാണ് പുതുതായി മരണങ്ങള്‍ സ്ഥിരീകരിച്ചത് .ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4305 ആയി

326,258 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത് .ഇവരില്‍ 303,930 പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ നിരക്ക് 93.15 ശതമാനമായി ഉയര്‍ന്നു. 510 മുതിര്‍ന്നവര്‍,67 കുട്ടികള്‍,30 പ്രായം ചെന്നവരടക്കം 607 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിതീകരിച്ചത് .ഇവരില്‍ 56 ശതമാനം പുരുഷന്മാരും,44 ശതമാനം സ്ത്രീകളുമാണ്

തിങ്കളാഴ്ച്ച മക്ക 73, ജിദ്ധ 65, അല്‍ഹുഫൂഫ് 46,റിയാദ് 42, മദീന 38, അല്‍-മുബറസ് 26, ദമാം 26, ഹാഇല്‍ 21, തായിഫ് 17, ദഹ്‌റാന്‍ 16,അല്‍-ഖതീഫ് 15 എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .രോഗബാധിതരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 44,025 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 57,66,502 ആയി ഉയര്‍ന്നിട്ടുണ്ട്

Latest