ഒന്നിച്ച് അയയുകയും മുറുകുകയും ചെയ്യുന്ന ചാണ്ടിയും തൊമ്മിയുമാണ് ബി ജെ പിയും എസ് ഡി പി ഐ, വെല്‍ഫയര്‍ സഖ്യവുമെന്ന് തോമസ് ഐസക്

Posted on: September 14, 2020 3:49 pm | Last updated: September 14, 2020 at 3:51 pm

ഒരുവശത്ത് ബി ജെ പിയും മറുവശത്ത് എസ് ഡി പി ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും അണിനിരന്നുള്ള അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഒന്നിച്ച് അയയുകയും മുറുകുകയും ചെയ്യുന്ന ചാണ്ടിയും തൊമ്മിയുമാണ് ബി ജെ പിയും എസ് ഡി പി ഐ, വെല്‍ഫയര്‍ സഖ്യവും. അവര്‍ക്ക് അടവും ആയുധവും നല്‍കുന്ന പണിയാണ് ലീഗും യു ഡി എഫും ചെയ്യുന്നത്. ഈ ദുഷ്ടനീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പത്രത്തില്‍ പേരും ചിത്രവും വരാനും ചാനലില്‍ മുഖം തെളിയാനുമൊക്കെ ജാഥയും സമരവും പ്രസ്താവനയും പത്രസമ്മേളനവുമൊക്കെ ആകാം. അതിനിടയില്‍ കൊറോണ പിടിച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സയും തരാം. അതിനപ്പുറം ജലീലിനെ എന്തെങ്കിലും ചെയ്തു കളയാമെന്നു കരുതി മനപ്പായസമുണ്ണേണ്ടതില്ല.

കേരളത്തിലെ പത്ര – ചാനല്‍ മാനേജ്‌മെന്റുകള്‍ വിലയ്‌ക്കെടുക്കപ്പെട്ട വിശുദ്ധ പശുക്കളാണെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ഐസക് ആരോപിച്ചു. ഈ വേഷം കെട്ടലുകള്‍ക്ക് പിന്നിലെ ചരടുവലികളൊന്നും ആര്‍ക്കും അറിയില്ലെന്നാണോ ധാരണ? അക്കാര്യങ്ങള്‍ നമുക്ക് ഇലക്ഷനു ശേഷം ചര്‍ച്ച ചെയ്യാമെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ ടി ജലീലിനെ കാണുന്തോറും ലീഗുകാരുടെ കണ്ണു പുകയും; തൊണ്ട വരളും; മൂക്കു ചുവക്കും.. എന്തിനേറെ പറയുന്നു… മേലാസകലമൊരു…

Posted by Dr.T.M Thomas Isaac on Monday, September 14, 2020

ALSO READ  മാപ്പുപറയാന്‍ അപ്പുറത്തു 'വീര' സവര്‍ക്കര്‍ ആയിരിക്കും എന്ന് വിചാരിച്ചിട്ടുണ്ടാകും