സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 37,920

Posted on: September 14, 2020 1:09 pm | Last updated: September 14, 2020 at 1:09 pm

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,740 രൂപയും പവന് 37,920 രൂപയുമായി.

ഗ്രാമിന് 4,725 ഉം 37,800 ഉം രൂപയുമായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച വില. ശനിയാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല.