യു എസ് ഓപ്പണ്‍: വനിതാ വിഭാഗത്തില്‍ നവോമി ഒസാക്കയ്ക്ക് കിരീടം

Posted on: September 13, 2020 7:32 am | Last updated: September 13, 2020 at 7:32 am

ന്യൂയോര്‍ക്ക് | യു എസ് ഓപ്പണ്‍ വനിതാ വിഭാഗം കിരീടം ജപ്പാന്‍ താരം നവോമി ഒസാക്കയ്ക്ക്. ഫൈനലില്‍ ബെലറൂസ് താരം വിക്ടോറിയ അസറെങ്കയെയാണ് തോല്‍പ്പിച്ചത്.

ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് വിജയം. സ്‌കോര്‍: 1-6, 6-3, 6-3. ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ആദ്യ സെറ്റ് കൈവിട്ട നവോമി അടുത്ത രണ്ടു സെറ്റുകളില്‍ തിരിച്ചടിച്ച് മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.