ഗ്രാന്‍ഡ് ഐ10 നിയോസ് കോര്‍പറേറ്റ് എഡിഷന്‍ ഇന്ത്യയില്‍ ഇറക്കാന്‍ ഹ്യൂണ്ടായ്

Posted on: September 12, 2020 7:01 pm | Last updated: September 12, 2020 at 7:01 pm

ന്യൂഡല്‍ഹി | ഈ ഉത്സവ സീസണില്‍ ഗ്രാന്‍ഡ് ഐ10 നിയോസ് കോര്‍പറേറ്റ് എഡിഷന്‍ രാജ്യത്ത് ഇറക്കാന്‍ ഹ്യൂണ്ടായ്. മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വരുന്നത്.

കോര്‍പറേറ്റ് എഡിഷന്‍ എന്ന ബാഡ്ജ് കാറിലുണ്ടാകും. മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍ എന്നതിനാല്‍ എല്‍ ഇ ഡി ലാമ്പ്, ഗ്ലോസ്സി ബ്ലാക് ഗ്രില്ലെ, ഹാലജന്‍ ഹെഡ്‌ലാംപ്, ബോഡിയുടെ നിറത്തിലുള്ള ഡോര്‍ ഹാന്‍ഡില്‍ തുടങ്ങിയ പ്രത്യേകതകളുണ്ടാകും.

15 ഇഞ്ച് ആലോയ് വീലുകളായിരിക്കും. 6.75 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ നാവിഗേഷന്‍ എന്നിവയുമുണ്ടാകും. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാന്വല്‍, എ എം ടി ഗിയര്‍ബോക്‌സുകളുണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളേക്കാള്‍ ഇരുപതിനായിരം മുതല്‍ നാല്‍പ്പതിനായിരം രൂപ വരെ വിലക്കൂടുതല്‍ പ്രതീക്ഷിക്കാം.

ALSO READ  റിയല്‍മി സി15 രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇറങ്ങും