കേരളത്തിന് പുറത്ത് കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആയുധം, കേരളത്തില്‍ വിശുദ്ധ പശുക്കള്‍; കോണ്‍ഗ്രസിന്റെത് അവസരവാദമെന്ന് എം ബി രാജേഷ്

Posted on: September 12, 2020 6:33 pm | Last updated: September 12, 2020 at 6:39 pm

തിരുവനന്തപുരം | കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ സമീപനം അവസരവാദമാണെന്ന് മുന്‍ എം പിയും സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായ എം ബി രാജേഷ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിന് പുറത്ത് ഇ ഡിയും സി ബി ഐയുമൊക്കെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങളാണ്. കേരളത്തില്‍ വന്നാല്‍ അവയെല്ലാം വിശുദ്ധ പശുക്കളാകുന്നുവെന്നും രാജേഷ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത് രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. അഴിമതിക്കേസുകളില്‍ കുടുങ്ങിയ ബി ജെ പി നേതാക്കളുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ഇങ്ങനെയുള്ള കോണ്‍ഗ്രസും ബി ജെ പിയുമാണ് വെറും ചോദ്യം ചെയ്യലിന്റെ പേരില്‍ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തെരുക്കൂത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എൻ.ഐ.ഏ.,കസ്റ്റംസ്, ഇ.ഡി. എന്നീ കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്തിൽ നടത്തുന്ന അന്വേഷണത്തിനെതിരെ കേരള സർക്കാരോ അതിന് നേതൃത്വം…

Posted by MB Rajesh on Saturday, September 12, 2020

ALSO READ  സിയാദ് അവിശുദ്ധ അധികാര രാഷ്ട്രീയത്തിന്റെ ഇരയെന്ന് കെ കെ രമ